06:24am 09 November 2026
NEWS
ഗുരുവസന്തോത്സവം 2026 ൻ്റെ മത്സരങ്ങൾ 16 ഞായറാഴ്ച ആരംഭിക്കും
07/08/2026  07:46 PM IST
nila
 ഗുരുവസന്തോത്സവം 2026 ൻ്റെ മത്സരങ്ങൾ 16  ഞായറാഴ്ച ആരംഭിക്കും

മാന്നാർ: ശ്രീനാരായണ ഗുരുദേവൻ്റെ 172-ാമത്  ജയന്തിയോടനുബന്ധിച്ച് അത്തം മുതൽ ചതയം വരെ 13 ദിനരാത്രങ്ങളിലായി നടക്കുന്ന ഗുരുവസന്തോത്സവം 2026 ൻ്റെ മത്സരങ്ങൾ 16  ഞായറാഴ്ച ആരംഭിക്കും. തിരുവാതിര,അത്തപ്പൂക്കളം,ദൈവദശകാലാപനം,ക്വിസ് മത്സരം ,മഹാകവി കുമാരനാശാൻ കൃതികൾ,ലളിതഗാനം,വഞ്ചിപ്പാട്ട് ഓണപ്പാട്ട്,ഉപന്യാസ മത്സരം ,ഗുരുദേവകൃതികളുടെ ആലാപനം- സിംഗിൾസ് സംഘം , പ്രസംഗമത്സരം ,ഭരതനാട്യമത്സരം, പ്രച്ഛന്നവേഷ മത്സരം,നാടോടി നൃത്ത മത്സരം,ചിത്രരചനാമത്സരം, പെയിൻ്റിംങ് മത്സരം,മിമിക്രി,മോണോ ആക്ട്,അന്താക്ഷരി തുടങ്ങി 20 ഓളം മത്സരങ്ങൾ ജൂനിയർ,സീനിയർ.മോസ്റ്റ് സീനിയർ വിഭാഗങ്ങളിലായി നടക്കും.30 ഓളം ടീമുകൾ പങ്കെടുക്കുന്ന തിരുവാതിര മത്സരം 553-ാം നമ്പർ പാവുക്കര ശാഖ ആഡിറ്റോറിയത്തിൽ നടക്കും. ഗുരുവസന്തോത്സവം 2026 ൻ്റെ ഉദ്ഘാടനം നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവ്വഹി
ക്കുന്നതോടൊപ്പം കലാമത്സരങ്ങളുടെ ഉദ്ഘാടനം മാന്നാർ നായർസമാജം സ്കൂൾ പ്രിൻസിപ്പാൾ മനോജ്കുമാർ നിർവ്വഹിക്കും. ആഗസ്റ്റ് 17 ചിങ്ങം 1 മുതൽ നടക്കുന്ന മത്സരങ്ങൾ മാന്നാർ യൂണിയനിൽ  വെള്ളാപ്പള്ളി നടേശൻ  ഹാളിൽ നടക്കും.27 ന് അവിട്ടം നാളിൽ സമാപനസമ്മേളനം മുൻ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.മത്സരവിജയികൾക്കുള്ള സമ്മാനദാനം തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ അഡ്വ.സന്തോഷ്കുമാർ നിർവ്വഹിക്കും.വെള്ളാപ്പള്ളി നടേശൻ വിദ്യാഭ്യാസ കനിവ് പദ്ധതിയിൽ ഉൾപ്പെടുത്തി എസ് എസ് എൽ സി,പ്ലസ് ടു,സി ബി എസ് സി , ഐ സി എസ് സി ഉന്നത വിദ്യാഭ്യാസ രംഗത്ത് മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക്  ക്യാഷ് അവാർഡും പുരസ്ക്കാര സമർപ്പണവും ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ. സുധാമണി നിർവ്വഹിക്കും  .

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img